Type Here to Get Search Results !

Bottom Ad

ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍


കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഷാനവാസ് പാദൂര്‍ അധികാരമേറ്റു. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തിന് ശേഷം നറുക്കെടുപ്പിലൂടെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സുഫൈജ അബൂബക്കര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഷാനവാസിന്റെ സ്ഥാനാരോഹണം. 

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മൂലം നീണ്ടുപോയിരുന്ന സ്ഥാനത്തര്‍ക്കം ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് പാദൂരിന് നല്‍കാന്‍ തീരുമാനമായിരുന്നു. സംസ്ഥാന കമ്മറ്റിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ജില്ലാ നേതൃത്വം മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിക്ക് കത്തു കൈമാറുകയും ഇതോടെ ഷാനവാസിന് വേണ്ടി സുഫൈജ അബൂബക്കര്‍ സ്ഥാനമൊഴിയുകയുമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് സുഫൈജ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചത്.

കാസര്‍കോടിന്റെ രാഷ്ട്രീയ രംഗത്തെ പുതിയ താരോദയമായ ഷാനവാസ് പാദൂര്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ജില്ലയുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായി മാറിയിട്ടുണ്ട്. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ഷാനവാസ് പാദൂര്‍ ഉദുമ ഡിവിഷനില്‍ നിന്നും ജയിച്ച് ജില്ലാ പഞ്ചായത്തിലേക്ക് പടികയറിയത്. 1886 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനവാസ് പാദൂര്‍ ജയിച്ചത്.

കലാ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായി ഇടപെടുന്ന ഷാനവാസ് മികച്ചൊരു ഗായകന്‍ കൂടിയാണ്. ഇവിഷന്റെ 2017 വര്‍ഷത്തെ ഇ-ബിസ് യൂത്ത് ഐക്കണായും ഷാനവാസ് പാദൂര്‍ എന്ന രാഷ്ട്രീയക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad