
കാസര്‍കോട് : (www.evisionnews.co)ജില്ലാ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാവകുപ്പും സംയുക്തമായി കാസര്‍കോട് ബി ഇ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരങ്ങളിലും കാസര്‍കോട് കടപ്പുറം ഭാഗങ്ങളിലും നടത്തിയ റെയിഡില്‍ നിരവധി പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടുപിടിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സത്യന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീര്‍ എന്നിവരും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്, അസി. എക്‌സൈസസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, എം രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments