ന്യൂഡല്‍ഹി: (www.evisionnews.co) ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും കേസ് പരിഗണിക്കുക. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു തീരുമാനമെടുത്തത്.
പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് മുന്‍പു വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കു നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

Post a Comment
0 Comments