ഉദുമ:(www.evisionnews.co)മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് വേണ്ടി എസ്.കെ.എസ്.എസ് ഉദുമ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ഇസ്ലാമിക് സെന്ററിൽ ഒക്ടോബര്‍ ഒന്നിന് മുഹറം പത്ത് ന് പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു. ഉദുമ ടൗൺ ഖത്തീബ് നിസാർ ഫൈസി പ്രർത്ഥന സദസ്സിന് നേതൃത്വം നൽകി.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉദ്ഘാ ടനം ചെയ്തു.പ്രസിഡന്റ് അഷ്റഫ് മുക്കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജൗഹർ ഉദുമ സ്വാഗതം പറഞ്ഞു.
കെ എസ് ഉബൈദ് , സ്വാദിഖ് പാക്യാര,അബൂബക്കർഉദുമ ,മൂസ മൂലയിൽ, ഹമീദ് കെ യു ,അബ്ദു റഹ് മാൻ എം കെ, ഐ കെ അഷ് റഫ്, സെമീർ വലിയ വളപ്പ്, അബ്ദുല്ല ടൈലർ, ഷാഹുൽ ഹമീദ്, നൗഫൽ ഉദുമ, ഹക്കീം കെ യു, ഫാറൂഖ് ഉദുമ എന്നീ വർ സംബന്ധിച്ചു. ട്രഷറർ ഫഹദ് ഉദുമ നന്ദി പറഞ്ഞു.

Post a Comment
0 Comments