കാസര്‍കോട് (www.evisionnews.co): കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരം സൗന്ദര്യവല്‍ക്കരണത്തിന് വേണ്ടി രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി റെയില്‍വെ പാലക്കാട് ഡിവിഷണല്‍ എഞ്ചിനീയര്‍ (ഡി.എന്‍) മുഹമ്മദ് ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന ഉപയോഗശൂന്യമായ സ്ഥലങ്ങള്‍ പാര്‍ക്കിംഗും നടപ്പാതയടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയത്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ ഫ്‌ളാറ്റ് ഫോമില്‍ ലിഫ്റ്റ് ഘടിപ്പിക്കുന്നതിന് വേണ്ടി അനുമതി ലഭിച്ചതായും റെയില്‍വെ എഞ്ചിനീയര്‍ അറിയിച്ചു. റെയില്‍വെ മംഗലാപും എ.ഇ ഗോപീചന്ദ്ര, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ വി.കെ പാത്തൂര്‍, വിനോദ്, നഗരസഭ കൗണ്‍സിലര്‍ മുജീബ് തളങ്കര, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സലീം കുന്നില്‍, ഇബ്രാഹിം കസബ്, അന്‍സാരി കുന്നില്‍ കൂടെയുണ്ടായിരുന്നു.

Post a Comment
0 Comments