
വിദ്യാനഗര്‍: (www.evisionnews.co)അനധികൃത കടവില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ ലോഡ് കണക്കിന് പൂഴിയും ആറ് തോണികളും പിടികൂടി. മണല്‍കടത്ത് സംഘം ഓടിരക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെ രണ്ടോടെ ചേരൂര്‍ കടവിലാണ് കാസര്‍കോട് സി.ഐ അബ്‌ദുള്‍ റഹീം, വിദ്യാനഗര്‍ എസ്.ഐ വിനോദ് കുമാര്‍, വിദ്യാനഗര്‍ ജൂനിയര്‍ എസ്.ഐ ശ്രീദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. പിടികൂടിയ ആറ് തോണികളില്‍ നിന്ന് നാലെണ്ണം സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് തകര്‍ത്തു. രണ്ടെണ്ണം കസ്റ്റഡിയിലെടുത്തു. കടവില്‍ കൂട്ടിയിട്ട ലോഡ് കണക്കിന് പൂഴിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തി. പൊലീസിനെ കണ്ടതോടെ മണല്‍കടത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ കടവില്‍ നിന്നും രാത്രികാലങ്ങളില്‍ പൂഴിക്കടത്ത് സജീവമായതോടെയാണ് പൊലീസ് റെയ്‌ഡിനെത്തിയത്. നേരത്തെയും ഈ അനധികൃത കടവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു.
Post a Comment
0 Comments