പയ്യന്നൂര്‍ (www.evisionnews.co): പ്രമുഖ പണ്ഡിതനും ദര്‍സീ രംഗത്ത് അമ്പതാണ്ട് പിന്നിട്ട ആലുവ ഹസനിയ്യ കോളജ് മുന്‍ പ്രിന്‍സിപ്പലും പയ്യന്നൂര്‍- പുളിങ്ങോം അസ്ഹരിയ്യ കോളജുകളുടെ പ്രന്‍സിപ്പലുമായ പി.കെ അബൂബക്കര്‍ ഫൈസിയെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഉസ്താദും ചേര്‍ന്ന് ആദരിച്ചു. പയ്യന്നൂര്‍ ജു.ജു ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ ഹസനീ പണ്ഡിതര്‍ സംഘടിപ്പിച്ച ഇഹ്തിറാം പരിപാടിയിലാണ് ആദരവ് നല്‍കിയത്.
സയ്യിദ് കെ.പി.പി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ പട്ടാമ്പി, കെ.ടി അബ്ദുള്ള ഫൈസി പടന്ന, കെ.സി അബൂബക്കര്‍ ബാഖവി, ശൗഖത്തലി വെള്ളമുണ്ട, ടി.പി.അലി ഫൈസി, മഹമൂദ് സഅദി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഖലീല്‍ ഹസനി വയനാട്, ജലീല്‍ ഹസനി കുപ്പം, ബഷീര്‍ ഹസനി ചിത്താരി, മുജീബ് അസ്ഹരി പുളിങ്ങോം, മുഹമ്മദ് രാമന്തളി പ്രസംഗിച്ചു.

Post a Comment
0 Comments