കാസർകോട്:(www.evisionnews.co)ഇനി മുതല്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയും പാസ്‌പോര്‍ട്ട് എടുക്കാം. സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ തീരുമാനം. നിലവില്‍ പലരും പാസ്‌പോര്‍ട്ട് എടുക്കാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‌പോര്‍ട്ട് എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയതോടെ ഇതിന് പരിഹാരമാവുകയാണ്.
ആദ്യപടിയെന്ന നിലയ്ക്ക് കാസര്‍കോട്ടെയും പത്തനംതിട്ടയിലെയും പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും താമസിയാതെ എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇതിന്റ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും തിരുവനന്തപുരം ജി.പി.ഒയിലെ സീനിയര്‍ സൂപ്രണ്ട് മോഹന്ദാലസ് പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസിന്റെ (ടി.സി.എസ്) വിവിധ ബ്രാഞ്ച് ഓഫീസുകള്‍ വഴിയുമാണ് പാസ്‌പോര്‍ട്ട് എടുക്കാന്‍ സാധിച്ചിരുന്നത്. പാസ്‌പോര്‍ട്ട് എടുക്കാന്‍ എത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓഫീസുകള്‍ ഉള്ള പൊതുമേഖല സ്ഥാപനമായ തപാല്‍ വകുപ്പിനെ ഈ ദൗത്യം ഏല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Post a Comment
0 Comments