കാസർകോട്:(www.evisionnews.co)നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മായിപ്പാടി ഡയറ്റില്‍ സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു. മധുര്‍ പഞ്ചയാത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭ ശങ്കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. വി.അവിന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സുകുമാരന്‍ കുതിരിപ്പാടി, മിഷാല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മല്‍കുമാര്‍, ജേസി വേണുഗോപാല്‍, ജേസി പുഷ്പാകരന്‍, ശ്രീനാഥ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

Post a Comment
0 Comments