കാസര്‍കോട് (www.evisionnws.co): പട്ടിക വിഭാഗങ്ങടക്കമുള്ള രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യംവെച്ചായിരിക്കണം മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും രൂപപ്പെടേണ്ടതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് പൊതുസാമൂഹത്തിന്റെ ഒരുമയും സഹകരണവും വളരെ അനിവാര്യമാണ്. എല്ലാവരും ഒന്നിച്ച് വളരുമ്പോള്‍ മാത്രമെ രാജ്യം വളരുകയുള്ളൂ. സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥക്ക് പരിഹാരമായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ അര്‍ഹരിലേക്ക് എത്തുന്നതിനുള്ള ജാഗ്രതയാണ് സര്‍ക്കാറിന്റെയും പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രീമെട്രിക്ക് ഹോസ്റ്റലില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് സി.എം രവീന്ദ്രന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ സമ്മാനിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ കെ. വിശ്വനാഥ്, ജയപ്രകാശ് ജില്ലാ ഉപദേശക സമിതി അംഗങ്ങളായ രാമചന്ദ്രന്‍ പൈവളിഗെ, രഘുരാമന്‍ ചത്രംപള്ള, രവീന്ദ്രന്‍ പ്രസംഗിച്ചു. ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ എന്‍.ജി രഘുനാഥ്, പി.കെ രാമകൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.ജെ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ സ്വാഗതവും കെ.വി രവിരാജ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments