Type Here to Get Search Results !

Bottom Ad

എം.എസ്.എം. "ഗ്യാലപ്പ്" ഇന്റര്‍ സ്‌കൂൾ ക്വിസ് മത്സരം 11ന്

കാസർകോട് :(www.evisionnews.co) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷന്റെ കീഴിൽ മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മെന്റ് (എം.എസ്.എം.) കാസർകോട്  ജില്ല സമിതി നവംബർ  12 ന് കാത്തങ്ങാട് ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന 'ഹൈസെക്ക്' ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ്പ് ഇന്റർ സ്‌കൂൾ  ക്വിസ് മത്സരം  ഒക്ടോബര്‍ 11(ബുധന്‍) രാവിലെ 9 മണിക്ക് കാസർകോട്  സ്പീഡ് വേ ഇൻ ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കും. ജനറൽ ചോദ്യങ്ങൾ അടങ്ങിയ ക്വിസ്സിൽ ഒരു സ്‌കൂളിൽ  നിന്നും രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് മത്സരത്തില്‍  പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥി പ്രതിനിധികൾക്ക് മാത്രമെ ക്വിസിലേക്ക് പ്രവേശനം നൽകുകയുള്ളു. വിജയികളായ ടീമംഗങ്ങൾക്ക്  യഥാക്രമം 3000, 2,000 , 1000 എന്നീ ക്രമത്തിൽ ക്യാഷ് പ്രൈസുകളും ട്രോഫികളും പുസ്തകങ്ങളുമടങ്ങുന്ന ഉപഹാരങ്ങൾ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 8137919205; 9995615195; 7736100305

Post a Comment

0 Comments

Top Post Ad

Below Post Ad