Type Here to Get Search Results !

Bottom Ad

എം എസ് എഫ് ദേലംപാടി പഞ്ചായത്ത് കമ്മറ്റി സി.എച്ച് മുഹമ്മദ് കോയ,റസാഖ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

Related imageദേലംപാടി: എം എസ് എഫ് ദേ ലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹും സി. എച്ച് മുഹമ്മദ് കോയ, മർഹും റസാഖ് ഹാജി അനുസ്മരണം ഹബീബ് സ്കൗർ ഊജം പാടിയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് എം.എസ് എഫ് പ്രസിഡന്റ് നിസാർ പി അധ്യക്ഷത വഹിച്ചു.എം.എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഹാഷിം ബംബ്രാണ ഉദ്ഘാടനം ചെയ്തു .മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി സിറാജുദ്ദീൻ കെ പി അനുസ്മരണ പ്രഭാഷണം നടത്തി. സോഷിയൽ മീഡിയ നടത്തിയ ഫാസിസത്തിനെതിരെ രണ്ട് വരി എന്ന   പ്രമേയത്തിൽ പ്രബന്ധമത്സരത്തിൽ വിജയിച്ച മുഹമ്മദലി കൊറ്റുബക്ക് പഞ്ചായ ത്ത്  മുസ്ലിം ലീഗ് പ്രസിഡന്റ് എ.ബി ബഷീർ പള്ളങ്കോട് അവാർഡ് നൽകി ആദരിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന നേതൃ കാമ്പിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ ആശയ രൂപികരണ യാത്രയുടെ മണ്ഡലം തല ഉദ്ഘാടനം ജില്ല എം എസ് എഫ് സെക്രട്ടറി ഖാദർ ആലൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഉസാം പള്ളങ്കോട് ഉദുമ മണ്ഡലം എം.എസ്.എഫ് ജന സെക്രട്ടറി അഷ്റഫ് ബോവിക്കാനം , എം എസ് എഫ് മണ്ഡലം സെക്രട്ടറി സവാദ് സി കെ ,ഹാഷിം ദാരിമി , അബി ഊജം പാടി, സി മാക്ക്, സമദ് , മുർഷിദ് അഹമമദ്, അഷ്റഫ് പി.എസ്. തുടങ്ങിയവർ സംസാരിച്ചു . എം എസ് എഫ് പഞ്ചായത്ത്  ജന സെക്രട്ടി അബ്ദുറഹ്മാൻ    എ കെ സ്വാഗതവും വൈസ്  പ്രസിഡന്റ് ജസിൽ എ.എം നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad