Type Here to Get Search Results !

Bottom Ad

പതഞ്ജലിക്ക് 46 ദശലക്ഷം ഡോളര്‍ ഇളവ്; മോഡി ഭരണത്തിലെ 'സ്നേഹം' അവസാനിക്കുന്നില്ല


ഡല്‍ഹി: (www.evisionnews.co) മോഡി പ്രധാനമന്ത്രിയായതിന് ശേഷം തല്‍പര കക്ഷികള്‍ക്ക് നല്‍കുന്ന വഴിവിട്ട ആനുകൂല്യങ്ങള്‍ അവസാനിക്കുന്നില്ല. അധികാരത്തിലെത്തിയ ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16000 ഇരട്ടി ലാഭമുണ്ടായെന്ന വിവാദം അവസാനിക്കുന്നതിനുമുന്നെ ബിജെപിയുടെ സഹയാത്രികനായ ബാബാ രാംദേവിന് നല്‍കിയ ഇളവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡും അതിലെ ട്രസ്റ്റുകളും ഭൂമി ഏറ്റെടുക്കുന്ന വകയില്‍ 46 ദശലക്ഷം ഡോളര്‍ ഇളവ് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന ഗവണ്‍മെന്റുകള്‍ പുറത്തുവിട്ട രേഖകളും ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളും റിയല്‍ എസ്റ്റേറ്റ് കണക്കുകളും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമികളിലേക്ക് രാംദേവിന് നിയമബാധ്യതകളില്ലാതെ പ്രവേശനമുണ്ടെന്നും ആവശ്യമായ പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്യാം എന്ന രീതിയിലാണ് മോദി സര്‍ക്കാരും രാംദേവും തമ്മിലുള്ള ധാരണ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിയതോടെ പതഞ്ജലി നേടിയത് ഏകദേശം 2,000 ഏക്കറോളം ഭൂമിയാണ്. ഫാക്ടറികള്‍ നിര്‍മ്മിക്കാനും ഗവേഷണ ശാലകള്‍ക്കും വേണ്ടിയും ആയുര്‍വേദ മരുന്നുകളുടെ വിതരണ ശൃംഖലകള്‍ക്കും വേണ്ടിയുമാണ് ഇത്രയും ഏക്കറുകള്‍ ഭൂമി രാംദേവ് കയ്യടക്കിയത്.
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ വിപണി വിലയേക്കാള്‍ 77% കുറഞ്ഞ വിലയ്ക്കാണ് രാംദേവ് ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം പതഞ്ജലി 40 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത് 88% ഇളവിലൂടെയാണ്. ഇളവ് ഏകദേശം 10 മില്യണ്‍ ഡോളറിലധികം വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ സെപെഷ്യല്‍ എകണോമിക് സോണിനോട് ചേര്‍ന്നുള്ള 234 ഏക്കര്‍ ഭൂമി പതഞ്ജലിക്ക് നല്‍കിയത് വെറും 590 മില്യണ്‍ രൂപക്കാണ്. വിപണി വിലയില്‍ ഏകദേശം 2.6 ബില്യണ്‍ വിലയാണ് ഈ ഭൂമിക്കുള്ളത്. അസമിലെ കിഴക്കന്‍ പ്രദേശത്ത് 1200 ഏക്കര്‍ ഭൂമി സൗജന്യമായാണ് പതഞ്ജലിക്ക് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുന്നൂറോളം ഏക്കര്‍ ഭൂമി ഉത്തര്‍ പ്രദേശില്‍ പതഞ്ജലിക്ക് അനുവദിച്ചിട്ടുണ്ട്.

ബിജെപി അധികാരത്തിലെത്തിയതോടെ രാംദേവിന്റെ ബിസിനസ് കുത്തനെ വളര്‍ന്നു. 2013 സാമ്പത്തിക വര്‍ഷത്തില്‍ 156 മില്യണ്‍ ഡോളര്‍ വരുമാനം നേടിയ കമ്പനി 2015 മാര്‍ച്ച് ആയതോടെ 322 മില്യണ്‍ ഡോളര്‍ ആയി വര്‍ധിച്ചു. എന്നാല്‍ മെയ് മാസത്തോടെ വരുമാനം 1.6 ബില്യണ്‍ ഡോളര്‍ ആയി വീണ്ടും ഉയര്‍ന്നു. ഇന്ത്യന്‍ വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ യൂനിലിവറിന് തൊട്ടുപിന്നിലാണ് പതഞ്ജലിയുടെ സ്ഥാനം. ഒരു വര്‍ഷം കൊണ്ട് പതഞ്ജലി പിന്നിലാക്കിയത് ഐടിസി, നെസ്ലേ, ഗോദ്‌റജ്, ഡാബര്‍, ടാറ്റ എന്നീ കമ്പനികളെയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad