മുളിയാര്‍ (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍നടപ്പിലാക്കണമെന്നും മുളിയാറിലെ പ്ലാന്റേഷന്‍ അധീനസ്ഥലം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മുളിയാര്‍ പുഞ്ചിരി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. അഷ്‌റഫ് സ്വാഗതം പറഞ്ഞു. അബ്ബാസ് മുതലപ്പാറ, മസൂദ് ബോവിക്കാനം, ബി.സി കുമാരന്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, എ.ബി കുട്ടിയാനം, ബി.കെ നിസാര്‍, പ്രസാദ് മാസ്റ്റര്‍, ചന്ദ്രന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ബി.സി കുമാരന്‍ (പ്രസി), സിദ്ദീഖ് ബോവിക്കാനം, എ.ബി കുട്ടിയാനം, മാധവന്‍ നമ്പ്യാര്‍ (വൈസ് പ്രസി), ഹസൈനവാസ് (ജന. സെക്ര), റസാഖ് ഇസത്ത് നഗര്‍, നാഫി ബോവിക്കാനം, ആസിഫ് ബോവിക്കാനം (ജോ: സെക്ര), ബി.കെ ശാഫി (ട്രഷ). വിവിധ വിംഗ് സെക്രട്ടറിമാരായി മന്‍സൂര്‍ മല്ലത്ത് (സാംസ്‌കാരികം), പ്രസാദ് മാസ്റ്റര്‍ ബോവിക്കാനം (ആര്‍ട്‌സ്), ഹനീഫ് ബോവിക്കാനം (സ്‌പോര്‍ട്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment
0 Comments