
കുമ്പള: (www.evisionnews.co)കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഭര്‍തൃമതിയെ കാണാതായി. കോയിപ്പാടി കടപ്പുറത്തെ വേണുഗോപാലന്റെ ഭാര്യ സുജാത(38)യെ ആണ് കാണാതായത്. ഭര്‍ത്താവിന്റെ പരാതി പ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 11ന് രാത്രി 8.10ന് വീട്ടില്‍ കുടുംബ വഴക്ക് ഉണ്ടായിരുന്നുവെന്നും അതിനിടയില്‍ ഇറങ്ങിപ്പോയ സുജാതയെ കണ്ടെത്താനായില്ലെന്നും പരാതിയില്‍ പറഞ്ഞു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments