മലപ്പുറം:(ww.evisionnews.co) ബിജെപിയുടെ യാത്രയ്ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിനാണ് ഹര്‍ത്താല്‍ തീയതി യുഡിഎഫ് മാറ്റിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ യാത്രക്ക് വിശ്രമം കൊടുത്തിരിക്കുന്ന ദിവസം 16ാം തീയതിയാണ്. ആ ദിവസം കോണ്‍ഗ്രസ് ഹര്‍ത്താല്‍ വെച്ചിരിക്കുന്നത് പരസ്പരം സഹായിക്കാനാണെന്നും കോടിയേരി ആരോപിച്ചു.
വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറാം തീയതി ആഹ്ലാദ പ്രകടനം നടത്തേണ്ടതിന് പകരം ഹര്‍ത്താലാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. വേങ്ങര തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് ആശങ്കകള്‍ തുടങ്ങിയതിനാലാണിത്. പരാജയം സമ്മതിക്കുകയാണ് യുഡിഎഫ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ആദിത്യ നാഥിന് കേരളത്തില്‍ സ്വതന്ത്രമായി പര്യടനം നടത്താന്‍ കഴിഞ്ഞു. ഒരു തടസ്സവും ആരും ഉണ്ടാക്കിയില്ല. എന്നാല്‍ കേരള മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഉണ്ടായ സമീപനത്തെ സംബന്ധിച്ച് ബിജെപി മറുപടി പറയണം. മംഗലാപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയ സന്ദര്‍ഭത്തില്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ പ്രകോപനമായിരുന്നു അത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ തടഞ്ഞു. ഹൈദരാബാദില്‍ തടയാന്‍ ശ്രമിച്ചു.
ഇത്തരത്തിലുള്ള സമീപനമാണ് കേരള മുഖ്യമന്ത്രിയോട് മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികള സംബന്ധിച്ച് യോഗിക്ക് കൃത്യമായ ബോധ്യം വന്നിട്ടുണ്ടാകും. ഓക്‌സിജന്‍ ഇല്ലാതെ ഒരു കുഞ്ഞ് പോലും ഇവിടുത്തെ ആശുപത്രിയില്‍ മരിച്ചിട്ടില്ല. അധികാര വികേന്ദ്രീകരണം നടന്ന കല്യാശേരി വഴിയാണ് അദ്ദേഹം യാത്ര നടത്തിയത്. ഇങ്ങനെ കേരളത്തിന്റെ വിവിധ പ്രത്യേകതകള്‍ യാത്രയിലൂടെ മനസിലാക്കാന്‍ അദ്ദേഹത്തിന് അവസരം ഉണ്ടായിട്ടുണ്ടാകുമെന്നും കോടിയേരി വിശദീകരിച്ചു
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് യാത്രക്കിടെ പ്രചരണം നടക്കുകയുണ്ടായി. ബിജെപിയുടെ അഖിലേന്ത്യാ നേതാവായ മുക്താര്‍ അബ്ബാസ് നഖ്‌വി വ്യത്യസ്ത മതത്തില്‍ പെട്ട വ്യക്തിയെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. അദ്ദേഹം ചെയ്തത് ലൗ ജിഹാദാണോ എന്ന് കോടിയേരി ചോദിച്ചു. ബിജെപിയുടെ മറ്റൊരു കേന്ദ്ര നേതാവായ ഷാനവാസ് ഹുസൈനും സ്വന്തം മതത്തില്‍ പെട്ട ആളെയല്ല വിവാഹം ചെയ്തത്. ഇങ്ങനെ ബിജെപിയുടെ നേതാക്കള്‍ ചെയ്ത വിവാഹമെല്ലാം ലൗ ജിഹാദാണോ എന്ന് യോഗി അദിത്യ നാഥ് വ്യക്തമാക്കണം.
കേരളത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ബിജെപി നേതാക്കള്‍ ചെയ്യുന്നത് മഹത്വവത്കരിക്കുകയും മറ്റുള്ളവത് ലൗ ജിഹാദെന്ന് വിളിക്കുന്നതാണ് ആര്‍എസ്എസിന്റെ ശൈലി. അവരുടെ വര്‍ഗ്ഗീയ കാഴ്ചപ്പാടിന്റെ മറ്റൊരു തെളിവു കൂടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ഇത്തരം പ്രചരണങ്ങള്‍ക്ക് വേണ്ടിയാണ് കേരളത്തില്‍ ബിജെപി യാത്ര നടത്തുന്നത്. എന്നാല്‍ ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോഴേക്കും അമിത് ഷാ ക്ക് മടുപ്പനുഭവപ്പെട്ടു.
കേരളത്തില്‍ യാത്ര കാണാനും അതില്‍ കൂടാനും അളുകളില്ല. കര്‍ണാടകത്തില്‍ നിന്നം ഹരിയാനയില്‍ നിന്നും ആളുകളെ കൊണ്ടുവന്നാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. കമ്മ്യൂണിസത്തിന് കേരളത്തില്‍ ജന്മം നല്‍കിയ പിണറായിയില്‍ അമിത് ഷാ യാത്ര നടത്തി സിപിഐ എമ്മിനെ വെല്ലുവിളിക്കും എന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ യാത്ര അമിത് ഷാ ഉപേക്ഷിച്ചതോടെ മല എലിയെ പ്രസവിച്ച അവസ്ഥയാണ് ബിജെപിയുടെ യാത്രക്ക് സംഭവിച്ചിരിക്കുന്നത്.
ഡിവൈഎഫ്‌ഐ മുമ്പ് നടത്തിയ യാത്രയുടെ പകുതി ആളെ പോലും പങ്കെടുപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപിക്ക് കേരളത്തില്‍ രക്ഷയില്ല എന്നാണ് ഈ യാത്ര തെളിയിച്ചത്. ജനങ്ങള്‍ അവരെ വെറുക്കുന്നു എന്ന പാഠം ഇതില്‍ നിന്നെങ്കിലും ബിജെപി പഠിക്കണം. പല്ലില്ലാത്ത സിംഹത്തെയും കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടന്നത് എന്ന് ഇപ്പോള്‍ അദ്ദേഹത്തിന് വ്യക്തമായിരിക്കുകയാണ്. മതനിരപേക്ഷ അടിത്തറയുള്ള കേരളത്തെ തകര്‍ക്കാം എന്നത് വ്യാമോഹം മാത്രമാണെന്നും കോടിയേരി പറഞ്ഞു.
സിപിഐ എമ്മിനെതിരേയും കേരളത്തിനെതിരേയുമുള്ള പ്രചാരവേലയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിതെരായി ഈ വരുന്ന ഒന്‍പതാം തീയതി ദേശവ്യാപകമായി പ്രചാരണം സംഘടിപ്പിക്കും. കേരളത്തില്‍ ഗ്രാമങ്ങള്‍ തോറും വര്‍ഗ്ഗീയവത്കരണത്തിനെതിരായ പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
പിണറായിയിലെ സിപിമ്മിനെ നേരിടാൻ സാധാരണ പ്രവർത്തകർ മാത്രം മതി. അതിന് കരുത്തുള്ളവരാണ് ഇവിടുത്തെ പ്രവർത്തകർ. കാറ്റും വെളിച്ചവും കടക്കാതെ സിപിഎം ഇരുമ്പു മറ തീർത്ത പ്രദേശങ്ങളിൽ ജനാധിപത്യത്തിന്‍റെ വെളിച്ചവും മാനവികതയുടെ സ്നേഹവും എത്തിക്കാൻ ജനരക്ഷാ യാത്രയ്കക്കായി. സിപിഎം ഇറക്കിയ തിട്ടൂരം അനുസരിക്കാൻ കൂട്ടാക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ജനരക്ഷാ യാത്രയെ സ്വീകരിക്കാനെത്തിയത്. നിർബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കാൻ മാത്രമേ നേതാക്കൾക്ക് ആയുള്ളൂ. വീടിന് പുറത്തിറങ്ങി ജാഥയെ സ്വീകരിക്കുന്ന ജനങ്ങളെ തടയാൻ അവർക്കായില്ല. അതോടെയാണ് പിണറായിയും കോടിയേരിയും ഉള്‍പ്പടെയുള്ള നേതാക്കൾ വിറളി പിടിച്ച് സമനില തെറ്റിയവരെപ്പോലെ പ്രതികരിക്കുന്നത്. ജനരക്ഷായാത്രയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച പിണറായിയിലെയും പയ്യന്നൂരെയും തലശ്ശേരിയിലേയും നാട്ടുകാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments