Type Here to Get Search Results !

Bottom Ad

പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാർഹം :കോടിയേരി

Image result for kodiyeri
തിരുവനന്തപുരം :(www.evisionnews.co) ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനയ്‌ക്കു പുറമെയാണ് ഇപ്പോള്‍ പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വിലവര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെ പാചകവാതക വിലയിലുണ്ടായ വര്‍ദ്ധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ഭാരിച്ചതാക്കുകയാണ്. സാധാരണക്കാരന്റെ അടുപ്പ് പുകയേണ്ടതില്ല എന്നാണ് വില വര്‍ദ്ധനയിലൂടെ കേന്ദ്രം പ്രഖ്യാപിക്കുന്നത്. 

എണ്ണക്കമ്പനികളേയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളേയും സഹായിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് 597.50 രൂപയില്‍നിന്ന് 646.50 രൂപയായി വര്‍ദ്ധിച്ചു. സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും നട്ടെല്ലൊടിക്കുന്ന വിലവര്‍ദ്ധനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കത്തിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad