Type Here to Get Search Results !

Bottom Ad

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍;ഹോട്ടല്‍ അടക്കമുള്ള കടകള്‍ തുറക്കും

Image result for harthalതിരുവനന്തപുരം: (www.evisionnews.co)യു.ഡി.എഫ് നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളത്തെ ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളുടെ കൊള്ളവിലക്കും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെയാണ് യു.ഡി.എഫ് നാളെ സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ വിതരണം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad