കാസര്‍കോട് (www.evisionnews.co): പെട്രോള്‍, ഡീസല്‍ വില വര്‍ധന, ജി.എസി.ടി, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉള്‍പ്പെടെയുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകള്‍ തുറന്നില്ല. കെ.എസ്.ആര്‍.ടി.സി അടക്കം ബസുകള്‍, ടാക്‌സി വാഹനങ്ങള്‍ ഓടിയില്ല. അതേസമയം ഇരുചക്രവാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
നിരത്തിലിറങ്ങിയ ലോറികളെയും മറ്റു വാഹനങ്ങളെയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും മറ്റു പ്രധാന ജംഗ്ഷനുകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Post a Comment
0 Comments