കാഞ്ഞങ്ങാട്:(www.evisionnews.co) കടംകൊടുത്ത പണം തിരിച്ചുചോദിക്കാന്‍ ചെന്ന സ്ത്രീയെ മൂന്നംഗസംഘം അടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അജാനൂര്‍ മൂലക്കണ്ടം കാരക്കുഴിയിലെ മാധവിയുടെ മകള്‍ വിമലയെ(33) അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് കാരക്കുഴിയിലെ ഗിരീഷ്, കുമ്പ, മാണിക്കം എന്നിവര്‍ക്കെതിരെയാണ് കേസ്.
വിമല കാരക്കുഴിയിലെ കൊട്ടന്റെ മകള്‍ ഉമ്പിച്ചി എന്ന സ്ത്രീക്ക് സ്ഥലം വാങ്ങുന്ന ആവശ്യത്തിന് 60,000 രൂപ കടംകൊടുത്തിരുന്നുവത്രെ. മൂന്നുവര്‍ഷമായിട്ടും ഈതുക തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് അതുചോദിക്കാന്‍ ഉമ്പിച്ചിയുടെ വീട്ടില്‍ ചെന്നപ്പോഴാണത്രെ അവിടെ ഉണ്ടായിരുന്ന പ്രതികള്‍ അക്രമിച്ചത്.
Post a Comment
0 Comments