
ന്യൂഡൽഹി: (www.evisionnews.co)അടുത്ത വർഷം മുതൽ കേന്ദ്ര^ സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 2018 സെപ്തംബറോടു കൂടി തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്ത് അറിയിച്ചു. ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കം കേന്ദ്രസര്‍ക്കാരാണ് പൂര്‍ത്തിയാക്കേണ്ടതെന്നും കമീഷന്‍ വ്യക്തമാക്കി.കമീഷന്റെ ഭാഗത്തു നിന്നുളള അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങളും തയ്യാറെടുപ്പുകളും 2018 സെപ്തംബറോടു കൂടി പൂര്‍ത്തിയാകും. ഇതിനായി 40 ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും ആവശ്യമാണ്. 15400 കോടി രൂപ ഇതിനായിലഭിച്ചിട്ടുണ്ടെന്നും ഒ. പി റാവത്ത് അറിയിച്ചു.തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാടറിയിച്ചിട്ടില്ല. രാജ്യത്ത് ഭരണ-രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതിനൊപ്പം വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് മൂലമുളള അധികച്ചെലവ് ഒഴിവാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ വാദം
Post a Comment
0 Comments