Type Here to Get Search Results !

Bottom Ad

തെരുവുനായ ആക്രമണത്തിൽ അമ്പതോളം പേര്‍ക്ക് പരിക്ക്

Image result for തെരുവുനായ ആക്രമണത്തിൽവടകര : കോഴിക്കോട് വടകരയില്‍ തെരുവുനായയുടെ കടിയേറ്റ്  അമ്പതോളം  പേര്‍ക്ക് പരിക്കേറ്റു. മൂന്നു വയസുകാരന്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെയാണ് തെരുവുനായ നിരവധി പേരെ കടിച്ചത്. വടകര റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്നുമാണ് ആദ്യമായി നായയുടെ കടിയേല്‍ക്കുന്നത്.വടകര താഴെയങ്ങാടിയിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്. 12 കിലോമീറ്ററോളം ഓടിയ നായ നിരവധി പേരെ കടിക്കുകയായിരുന്നെന്നാണ് വിവരം. പേപ്പട്ടിയാണെന്ന് സംശയമുണ്ട്. 

മടപ്പള്ളി സര്‍ക്കാര്‍ കോളേജിലെ ഒരു വിദ്യാര്‍ഥിക്കും കടിയേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 35 ഓളം പേരെയാണ് ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. വടകര ജില്ലാ ആശുപത്രിയിലും നിരവധി പേരെ പ്രവേശിപ്പിച്ചു. അഞ്ചോളം കുട്ടികള്‍ക്കാണ് കടിയേറ്റിരിക്കുന്നത്. ഇപ്പോഴും ആളുകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തുന്നുണ്ട്. അതിനാല്‍ തന്നെ കടിയേറ്റവരുടെ കൃത്യമായ കണക്കുകള്‍ പുറത്തിവന്നിട്ടില്ല 
 

Post a Comment

0 Comments

Top Post Ad

Below Post Ad