കൊച്ചി : (www.evisionnews.co) നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് ഇല്ലെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സംഘടനയുടെ തലപ്പത്തേക്ക് വരാനില്ലെന്ന് ഇന്നാണ് ദിലീപ് വ്യക്തമാക്കിയത്.
സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫിയോകിന്റെ യോഗതീരുമാനത്തെ ദിലീപ് നിരസിച്ചത്. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് നല്‍കിയ കത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഒരു സംഘടനയിലും പദവി ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് ദിലീപിനെ ഫിയോകിന്റെ തലപ്പത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതാണ് അദ്ദേഹം നിരസിച്ചതും. ആന്റണി പെരുമ്പാവൂരാണ് ഫിയോകിന്റെ വൈസ് പ്രസിഡന്റ്.

Post a Comment
0 Comments