പെര്‍ള: കാട്ടുകുക്കെ ബാളമൂലയിലെ ഐത്തപ്പ നായിക്ക് (48) കിണറ്റില്‍ വീണു മരിച്ചു. ഭാര്യ: യശോദ. മക്കള്‍: ദിവ്യശ്രീ, ശരണ്‍ കുമാര്‍. സഹോദരങ്ങള്‍: ചനിയപ്പ നായിക്ക, അമ്മക്കു, നീലമ്മ, സുശീല, പരമേശ്വരി, അക്കമ്മ. കൂലിപ്പണിക്കാരനായ ഐത്തപ്പ ഇന്നലെ ജോലികഴിഞ്ഞു വീട്ടില്‍ വന്നശേഷം തൊട്ടടുത്ത ബന്ധു വീട്ടിലേക്കു പോവുന്നതിനിടയിലാണ് വഴിയരികിലുള്ള കിണറ്റില്‍ വീണതെന്നു പറയുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി ഐത്തപ്പയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസര്‍കോടു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

Post a Comment
0 Comments