പൊവ്വല്‍ (www.evisionnews.co): സമാന്‍ സ്‌പോര്‍ട്ടിംഗ് പൊവ്വലും അല്‍ -സമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംഘടിപ്പിക്കുന്ന റഹ്മ '17 മതപ്രഭാഷണ പരമ്പരയും വിവാഹ സഹായ വിതരണവും നാളെ മുതല്‍ അഞ്ചു ദിവസങ്ങളിലായി പൊവ്വല്‍ മര്‍ഹും പള്ളം അസീസ് നഗറില്‍ നടത്തപ്പെടുകയാണ്. ട്രസ്റ്റ് രക്ഷാധികാരി പള്ളം അബ്ദുള്ള ഹാജി പതാക ഉയര്‍ത്തലോടു കൂടി പരിപാടിക്ക് തുടക്കമാകും. ട്രസ്റ്റ് ചെയര്‍മാന്‍ എം.എ നിസാറിന്റെ അധ്യക്ഷതയില്‍ റഹ്മ മതപ്രഭാഷണ പരമ്പര സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല ഔപചാരികമായി ഉദ്ഘടനം ചെയ്യും.
ട്രസ്റ്റ് കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍ സ്വാഗതം പറയും. കെ.എം അബ്ദുല്‍ അസീസ് ദാരിമി പൊന്മല മുഖ്യ പ്രഭാഷണം നടത്തും. ട്രസ്റ്റ് രക്ഷാധികാരി എം.എസ് മുഹമ്മദ് കുഞ്ഞി, എ.ബി ഷാഫി, എം. അബ്ദുല്ലക്കുഞ്ഞി ഹാജി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, പി.എ അബൂബക്കര്‍, മൊയ്തു ബാവഞ്ചി, ബഷീര്‍ ബിസ്മില്ല പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അല്‍ ഹാഫിസ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി, അല്‍ ഹാഫിസ് സിറാജുദ്ധീന്‍ അല്‍ കാസിമി പത്തനാപുരം, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. സമാപന പരിപാടി എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിക്കും.

Post a Comment
0 Comments