കാസർകോട് :(www.evisionnews.co)ദേശീയ നഗര ആരോഗ്യ ദൗത്യം കാസര്‍കോടിന്റെ കീഴിലുളള വഴികാട്ടി പ്രൊജക്ടിന്റെ ഭാഗമായി നഗരാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുത്തി സിവില്‍ സ്റ്റേഷനിലുളള അക്ഷര ലൈബ്രറിയില്‍ ജീവിതശൈലീരോഗ ക്ലിനിക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമായി എല്ലാ ബുധനാഴ്ചയുമാകും ക്ലിനിക് പ്രവര്‍ത്തിക്കുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം.സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെങ്കിലും പൊതുജനങ്ങള്‍ക്കും ഈ ക്ലിനിക് ഉപയോഗപ്പെടുത്താമെന്ന് കളക്ടര്‍ അറിയിച്ചു. ക്ലിനിക്കില്‍ ഡോക്ടറുടെയും അര്‍ബന്‍ ജെപിഎച്ച് എന്‍ ന്റെയും സേവനവും അവശ്യ ലാബ് സൗകര്യവും ലഭിക്കും. ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാമ്പുകളും രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നടത്തും. ഡോ.വിമല്‍രാജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.ദേവിദാസ്, എ.കെ രമേന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, ശിരസ്തദാര്‍ കെ.എസ് പരീത് എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments