ചെറുവത്തൂര്‍: (www.evisionnews.co)അന്യ സംസ്ഥാന തൊഴിലാളികളെ അക്രമിച്ച് പണം കവര്‍ന്ന കേസില്‍ ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 11.30വോടെ ചന്തേരയിലാണ് സംഭവം നടന്നത്.
അക്രമത്തില്‍ പരിക്കേറ്റ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മിസ്‌റുള്‍ ഷെയ്‌ഖ് (22), താജുല്‍ ഷെയ്‌ഖ് (22) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ ചന്തേര സ്വദേശിയായ ടെമ്പോ ഡ്രൈവര്‍ അഭിലാഷി(38)നെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്‌തത്. ആറോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ചന്തേര ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് താമസിച്ചു വരുന്നത്.
ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും അടിച്ച് വീഴ്‌ത്തി 15,000 രൂപ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കിടക്കയുടെ അടിയില്‍ സൂക്ഷിച്ചു വെച്ചതായിരുന്നു പണം. അക്രമം കണ്ട് ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അതേ സമയം പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.
Post a Comment
0 Comments