അഹമ്മദാബാദ് (www.evisionnews.co): അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു് സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദി വയറിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കോടതി. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. മാനനഷ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നല്‍കിയ ഉത്തരവ്.
ഉത്തരവ് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയര്‍ പ്രതികരിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനിക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്‍ത്ത വന്നത്. വാര്‍ത്ത പുറത്തുവിട്ട 'ദി വയര്‍' ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് കൊടുക്കുകയും ചെയ്തു.

Post a Comment
0 Comments