കുമ്പള (www.evisionnews.co): ആരിക്കാടി പാലത്തിന് സമീപം മീന്‍വണ്ടിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മീന്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തലയിലെ ബിജു (46)വാണ് മരിച്ചത്. പരിക്കേറ്റവരെ മംഗളൂരുവിലെയും കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് അപകടം. മംഗളൂരുവില്‍ നിന്നും വരികയായിരുന്ന ലോറിയും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Post a Comment
0 Comments