അജ്മാന്‍ (www.evisionnews.co) കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ബദിയടുക്ക സ്ഥാപിതമായിട്ട് ആറാണ്ടുകള്‍ മാത്രം പിന്നിടുംബോള്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ന്നുവെന്ന് കണ്ണിയത് അകാദമി സെക്രട്ടറിയും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററുമായ മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു.
അജ്മാന്‍ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റിയും അജ്മാന്‍ എസ് കെ എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി അജ്മാന്‍ കെ എം സി സി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണയോകത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഒരു കറാഅത്ത് പോലും ചെയ്യാതെ മുഴു നീളെ തിരുനബി ചര്യയില്‍ തന്നെ ജീവിക്കുകയും സമുദാത്തെ നേര്‍വഴിക്ക് നയിക്കുകയും ചെയ്ത കാലം കണ്ട സാത്വികനും
ജ്ഞാനിയുമായ സൂഫീവര്യന്റെ നാമധേയത്തില്‍ ഉയര്‍ന്ന സ്ഥാപനം ഉത്തരമലബാറിന് തന്നെ അഭിമാനമായി അതിവേഗം ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുകയാണ്. ആ മഹാനുഭാവന്റെ നാംമം സ്ഥാപനത്തിന് അഭിവൃദ്ധി നേടിക്കൊടുത്തു. ശഹീദേ മില്ലത്ത് സി എം ഉസ്താദിന്റെ തന്നെ കരങ്ങളാല്‍ സ്ഥാപിതമായ ഈ സ്ഥാപനയും സമസ്തയുടെ കീഴില്‍ അതിവേഗം വളരുകയാണ്. സമൂഹത്തെ നയിക്കാന്‍ പ്രാപ്തരായ ബഹുമുഖ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുന്ന ഈ സ്ഥാപനത്തിന് വെള്ളവും വളവും നല്‍കികൊണ്ട് പ്രവാസമണ്ണും സ്ഥാപന വളര്‍ച്ചയക്ക്
കൂടുതല്‍ കരുത്തേകുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു പ്രസിഡന്റ് അഷ്റഫ് നീര്‍ച്ചാല്‍ അധ്യക്ഷതവഹിച്ചു കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാഡമി മാനേജര്‍ ഇബ്രാഹിം ഫൈസി ഉദ്ഗാടനം ചെയ്തു ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പാനടുക്ക സ്വാഗതം പറഞ്ഞു മുഹമ്മദ് പിലാന്‍കട്ട
അഷ്രഫ് കുക്കംകുടല്‍ അബ്ബാസ് ഉദുമ ഷരീഫ് ഹാജി ചിത്താരി അബ്ദുല്‍ കരീം ഫൈസി മുക്കൂട്,ഹനീഫ് ഉബ്രങ്കള
ഹസ്സയിനാര്‍ കാഞ്ഞംഗാട് കാദര്‍ ഉളുവാര്‍ ഖലീല്‍ മാടത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment
0 Comments