ദുബായ്: (www,evisionnews.co) ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കു ചേരാന്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തത് 45,000 പേര്‍. ഈ മാസം 20 ന് തുടങ്ങുന്ന പരിപാടിക്ക് ആവേശകരമായ പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ലഭിക്കുന്നത്. 30 ദിവസം 30 മിനുറ്റ് വീതം വ്യായാമത്തിനായി മാറ്റി വെച്ച് ആരോഗ്യസംരക്ഷണം ഒരു ശീലമാക്കി വളര്‍ത്തിയെടുക്കുകയാണ് ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യം.
ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി സ്വീകരിച്ചു റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍സ് തുടങ്ങി വിവിധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. 1500 -ലധികം പരിശീലന പരിപാടികള്‍ ഇതോടൊപ്പം നടക്കും. നിരവധി ഫിറ്റ്നസ് സെന്ററുകള്‍ സൗജന്യപരിശീലനത്തില്‍ പങ്കുചേരാന്‍ സന്നദ്ധമായിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ഈ പങ്കാളിത്തം ഫിറ്റ്നസ് ചലഞ്ചിന്റെ സാധ്യതകള്‍ ഇനിയും ഉയര്‍ത്തും.
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരെ ആരോഗ്യസംരക്ഷണത്തിലേക്കു ആകര്‍ഷിക്കുന്ന പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ചലഞ്ച് ആരംഭിച്ചുകഴിഞ്ഞാല്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യുന്ന ഫിറ്റ്നസ് ചലഞ്ച് ആപ് വഴി പുരോഗതി അറിയാനും സാധിക്കും.

Post a Comment
0 Comments