മൊഗ്രാല്‍ (www.evisionnews.co): മൊഗ്രാല്‍ ഗവ: സ്‌കൂളില്‍ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഹൈടെകിനായി സജ്ജീകരിച്ച 19 ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. പുതിയ തലമുറയുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നാട്ടുകാര്‍ സംഭാവന നല്‍കി സ്‌കൂള്‍ ക്ലാസ്മുറികള്‍ ഹൈടെക് വല്‍ക്കരിച്ചത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നിന്ന് ഇത്തരം ഉദാത്തമായ നന്മകള്‍ ഉണ്ടാവുമ്പോഴും പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലുള്ള വിവിധ പ്രലോഭനങ്ങള്‍ നമ്മെ അലട്ടേണ്ടതുണ്ട്. തെറ്റായ വഴിയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന തരത്തിലുള്ള പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഈ നന്മ കുട്ടികള്‍ക്ക് പാഠവും പ്രചോദനവുമാവട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈടെക് ക്ലാസ്മുറികള്‍ക്കായി സംഭാവന നല്‍കിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ നടന്നു. പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ബിജു. കെ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ടി. ഷൈന്‍, വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍, എസ്.എം.സി ചെയര്‍മാന്‍ അഷ്റഫ് പെര്‍വാഡ്, എം.പി.ടി.എ പ്രസിഡണ്ട് താഹിറ. കെ.എ, റിട്ട. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റഹ്മാന്‍. എസ്, ജനപ്രതിനിധികളായ സി.എം അബ്ദുള്ള കുഞ്ഞി, ടി.എം. ഷുഹൈബ്, കെ.സി. സലീം, അബ്ദുള്ള കുഞ്ഞി മൊഗ്രാല്‍, സൈനുല്‍ ആരിഫ് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.വി ഭാര്‍ഗവന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ബാബുരാജ് നന്ദിയും പറഞ്ഞു.
നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് സജ്ജീകരിച്ച ക്ലാസ് മുറികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു

Post a Comment
0 Comments