Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം; നിറമേതെന്നു 15 ദിവസത്തിനകം അറിയാം


തിരുവനന്തപുരം : (www.evisionnews.in) സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്നു 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.

റെന്റ് എ കാര്‍/ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാന്‍ തീരുമാനിച്ചു. ആവശ്യക്കാര്‍ക്കു കാര്‍ മാത്രം നല്‍കുന്ന ഈ സംവിധാനം നിലവിലുണ്ടെങ്കിലും ഔദ്യോഗികമല്ല. മുന്തിയ ഇനം കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ കമ്പനിയുടെ അപേക്ഷ അംഗീകരിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണു റെന്റ് എ ബൈക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. ഏതൊക്കെ രേഖകള്‍ വാങ്ങിവച്ചശേഷം കാറും ബൈക്കും നല്‍കാമെന്നതിനെക്കുറിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് തീരുമാനം എടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad