മംഗ്‌ളൂരു:(www.evisionnews.in) ദക്ഷിണ കന്നഡ ജില്ലാ സി പി എം കമ്മിറ്റി സംഘടിപ്പിക്കുന്ന തീരദേശ സൗഹാര്‍ദ്ദ റാലിയിലും സമ്മേളനത്തിലും നാളെ മുഖ്യമന്ത്രി പങ്കെടുക്കും.എന്നാൽ പിണറായിയെ മംഗ്‌ളൂരുവില്‍ കാല് കുത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് സംഘ്‌പരിവാര്‍ സംഘടനകൾ. പിണറായി മുന്‍ നിശ്ചയിച്ചതു പ്രകാരം പരിപാടിയില്‍ പങ്കെടുക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ നാളെ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ സംഘ്‌പരിവാര്‍ സംഘടനകൾ തീരുമാനിച്ചു.കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ സി പി എം അക്രമം നടത്തുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ മംഗ്‌ളൂരുവിലെ പരിപാടി തടയാന്‍ സംഘ്‌പരിവാര്‍ സംഘടനകള്‍ തീരുമാനിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ദക്ഷിണ കന്നഡ ജില്ലയില്‍ ഹർത്താലിന് ആഹ്വാനം ചെയ്തത്.ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുതൽ തന്നെ മംഗളൂരുവിൽ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ മാത്രം 3000 പൊലീസുകാരെ സര്‍വ്വ സന്നാഹങ്ങളുമായി നിയോഗിച്ചു. ആറ് എസ്.പിമാര്‍, പത്ത് എ എസ് പിമാര്‍ എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 600 സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറു ഡ്രോണ്‍ ക്യാമറകള്‍ മംഗ്‌ളൂരു നഗരത്തിന്റെ മേല്‍ കണ്ണു തുറന്നിരിക്കും. റാലി നടക്കുന്ന ജ്യോതി അംബേദ്‌ക്കര്‍ സര്‍ക്കിള്‍ മുതല്‍ നെഹ്‌റു മൈതാനി വരെയുള്ള റോഡ് പൊലീസ് വലയത്തിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്ന റെയില്‍വെ സ്റ്റേഷനിലും തുടര്‍ന്ന് യാത്ര ചെയ്യുന്ന റോഡും പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും.സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കേരള പൊലീസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ മംഗ്‌ളൂരുവിലെത്തി സമ്മേളന നഗരിയില്‍ പരിശോധന നടത്തി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും സൂചനയുണ്ട്.മംഗളൂരുവിലെ സംഘർഷാവസ്ഥ കാസർകോട്ടേക്കും പടരാതിരിക്കുവാൻ ജില്ലാ പോലീസും ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.ഹർത്താലിന് മുന്നോടിയായി മംഗളൂരുവിൽ സംഘപരിവാർ സംഘടനകൾ പ്രകടനം ഇന്ന് പ്രകടനം നടത്തി.
keywords-mangalore-pinarayi vijayan-sang parivar-police
keywords-mangalore-pinarayi vijayan-sang parivar-police
Post a Comment
0 Comments