കാസര്‍കോട്: (www.evisionnews.in)സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം നടന്നിട്ട് ഏഴുവര്‍ഷം പൂര്‍ത്തിയായിട്ടും മരണത്തിന് പിന്നിലെ ദൂരൂഹതകള്‍ പുറത്തുകൊണ്ടുവരാത്തതില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നീതിനിഷേധത്തിനെതിരെ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബുധനാഴ്ച്ച രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട സംഘടനയുടെ ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും. ഒരു സാധാരണ മനുഷ്യന്റെ ജീവന് നല്‍കുന്ന വിലപോലും സര്‍വരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചെമ്പരിക്ക ഖാസിക്ക് ഇവിടത്തെ ഭരണകൂടവും അന്വേഷണ ഏജന്‍സികളും നല്‍കിയില്ല. നിരവധി വിദ്യാഭ്യാസ സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തിക്കുന്ന കേരളക്കരയില്‍ ഖാസിയുടെ കാര്യത്തില്‍ കാണിക്കുന്ന മൗനം ലജ്ജാകരമാണ്. മുഴുവന്‍ മക്കളോട് പോലും മൊഴിയെടുക്കാതെ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും കോളിളക്കം സൃഷ്ടിച്ച കേസ് വെറുംലാഘവത്തോട് കൂടിയാണ് സി.ബി.ഐ കൈകാര്യം ചെയ്തതെന്നും നേതാക്കള്‍ ആരോപിച്ചു.
ഒരു സ്പഷ്യല്‍ ടീമിനെ നിയമിക്കണമെന്നാണ് ഖാസിയുടെ കുടുംബവും സംഘനകളും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടത്. സി.ജെ.എം കോടതി അതിന് ഉത്തറവ് ഇറക്കിയെങ്കിലും മറ്റു കേസുകള്‍ അന്വേഷിക്കുന്ന ടീമിന് ചുമതല നല്‍കി തല്‍കാലം ഒഴിഞ്ഞു മാറുകായാണ് സി.ബി.ഐ ഡയറക്ടര്‍ ചെയ്തത്. നേരത്തെ ഉന്നയിച്ച ആവശ്യങ്ങളുമായി കുടുംബത്തോടൊപ്പം സംഘനയും മുന്നോട്ട് പോകും. കേന്ദ്രമന്ത്രമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി, അഡ്വ. പൗരന്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പങ്കെടുത്തു.
keywords-cm abdulla moulavi-meeting-kasaragod
Post a Comment
0 Comments