കാസര്‍കോട് (www.evisionnews.in): അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴുപതിറ്റാണ്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗ് സ്ഥാപക ദിനം മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ആചരിക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.
മേഖലാ കണ്‍വെന്‍ഷനുകള്‍, വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജീവകാരുണ്യ- സേവന പ്രവര്‍ത്തനങ്ങള്‍, എക്‌സിക്യൂട്ടീവ് കാമ്പ്, തലമുറസംഗമം, ഗൃഹസന്ദര്‍ശനം, യുവജന- വിദ്യാര്‍ത്ഥി സംഗമം, വനിതാ സംഗമം, തൊഴിലാളി, കര്‍ഷക, പ്രവാസി സംഗമങ്ങള്‍ മാര്‍ച്ച് പത്തിന് പ്രഭാതഭേരി, വാര്‍ഡ് തലങ്ങളില്‍ പതാക ഉയര്‍ത്തല്‍, മാര്‍ച്ച് അവസാന വാരത്തില്‍ റാലിയും പൊതുസമ്മേളവും സംഘടിപ്പിക്കും.
പ്രസിഡണ്ട് വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ അബ്ദുള്ള, എ.എം കടവത്ത്, അബ്ബാസ് ബീഗം, എല്‍.എ മഹമൂദ് ഹാജി, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു.
Post a Comment
0 Comments