Type Here to Get Search Results !

Bottom Ad

മണൽകടത്തിനെ ചൊല്ലി സംഘട്ടനം:പരിക്കേറ്റ യുവാക്കൾ ആശുപത്രിയിലും ഏറ്റുമുട്ടി

കാസര്‍കോട്:(www.evisionnews.in) മണൽകടത്തിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തെത്തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാക്കൾ വീണ്ടും ഏറ്റുമുട്ടി.ചളിയംകോട് പള്ളിപ്പുറത്തെ സി പി കൈലാസ്, പള്ളിപ്പുറത്തെ അനില്‍കുമാര്‍ എന്നിവരാണ് കാസർകോട് ജനറൽ ആശുപത്രിയിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം മേല്‍പ്പറമ്പില്‍ വെച്ചാണ് ഇരുവരും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കു കയായിരുന്നു.എന്നാൽ വൈരം തീരാത്ത രണ്ടു പേരും ആശുപത്രിയെന്നു പോലും നോക്കാതെ ഏറ്റുമുട്ടുകയായിരുന്നു. രണ്ടുപേരെയും നിയന്ത്രിക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നേ പാടുപെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് കാസര്‍കോട് ടൗൺ പോലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. പിന്നീട് രണ്ടുപേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു.



keywords-kasaragod general hospital-clash-two youth-police station

Post a Comment

0 Comments

Top Post Ad

Below Post Ad