ബദിയടുക്ക :(www.evisionnews.in) ചെര്‍ക്കള -കല്ലടുക്ക, ബദിയടുക്ക -സുള്ള്യപദവ്, മുള്ളേരിയ -അര്‍ലപദവ് റോഡുകളുടെ ശോചനീയാവസ്ഥ മുന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിത കാല സമരം 4-ാം ദിവസം ഡോ.ശ്രീനിധി സരളായ ഉദ്ഘാടനം ചെയ്തു. എണ്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രൂപവാണി ഭട്ട് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, വ്യാപാര വ്യവസായി ഏകോപന സമിതി ബദിയടുക്ക സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ്, അന്‍വര്‍ ഓസോണ്‍, ശ്യാമപ്രസാദ് മാന്യ, ബി.ടി.അബ്ദുല്ല കുഞ്ഞി, അബ്ദുല്ല ചാലക്കര, ബഷീര്‍ ഫ്രണ്ട്സ്, മൊയ്തു മുനിയൂര്‍, ചന്ദ്രന്‍, നൗഷാദ് മാടത്തടുക്ക, ഷിജു, എസ്. മുഹമ്മദ്, അഡ്വ.ഖാസിം, നാരായണ വിദ്യാഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. നാളെ മുതല്‍ നടത്തുന്ന സിഗ്നേച്ചര്‍ കാംപെയിന്‍റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ നിര്‍വ്വഹിക്കും. ഈ ജനകീയ സമരം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ശനിയാഴ്ച മുതല്‍ പി.ഡബ്ല്യു.ഡി. ബദിയടുക്ക സെക്ഷന്‍ ഓഫീസ് താഴിട്ടു പൂട്ടി ഉപരോധിക്കേണ്ടിവരുമെന്നും റോഡ് ഉപരോധം, ഹര്‍ത്താല്‍ അടക്കമുള്ള ശക്തമായ സമര രീതികളിലേക്ക് പോകേണ്ടിവരുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സമരസമിതി കണ്‍വീനര്‍ ബാലകൃഷ്ണ ഷെട്ടി സ്വാഗതവും കോര്‍ഡിനേറ്റര്‍ അഷ്റഫ് മുനിയൂര്‍ നന്ദിയും പ്രകാശിപ്പിച്ചു.
keywords-rod repairing work-badiyadukka-action committi-protest
Post a Comment
0 Comments