Type Here to Get Search Results !

Bottom Ad

പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് ശനിയാഴ്ച തുടങ്ങും


കാസർകോട്: പൈക്കയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മണവാട്ടി ബീവിയുടെ പേരിൽ വർഷം തോറും നടത്തി വരാറുള്ള ഉറൂസ്  നേർച്ച ശനിയാഴ്ച തുടങ്ങും.  ഒരുക്കങ്ങൾ പൂർത്തിയായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളത്തിൽ അറിയിച്ചു. മാർച്ച് അഞ്ച് വരെ നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ച് രാവിലെ പത്ത് മണിക്ക് നടക്കുന്ന മഖാം സിയാറത്തിന്  പൈക്ക ഖാസി സയ്യിദ് മുഹമ്മദ് തങ്ങൾ മദനി നേതൃത്വം നൽകും. 10.30 ന് മഖാം കമ്മിറ്റി പ്രസിഡണ്ട് ബി.എ. അബ്ദുൽ റസാഖ് പതാക ഉയർത്തും.  രാത്രി 7.30 ന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ്  മുഹമ്മദ് തങ്ങൾ മദനി അധ്യക്ഷത വഹിക്കും. സയ്യിദ് ഉമ്പു തങ്ങൾ ആദൂർ പ്രാർത്ഥന നടത്തും. മഖാം കമ്മിറ്റി ജന. സെക്രട്ടറി അബൂബക്കർ ബീട്ടി യടുക്ക സ്വാഗതം പറയും. പൈക്ക മുദരീസ് പി.എ. സുബൈർ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. തുടർന്നുള്ള രാത്രികളിൽ മാലിക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി, ഷൗക്കത്തലി വെള്ളമുണ്ട, ബഷീർ ഫൈസി ദേശ മംഗലം, ആബിദ് ഹുദവി തച്ചണ്ണ, മൻസൂർ അലി ഭാരിമി കാപ്പ്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കുമ്മനം നിസാമുദ്ദീൻ അസ്ഹരി മത പ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളിൽ യു.പി.എസ് തങ്ങൾ അർളടുക്ക, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുകെങ്ക, സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല , കെ.എസ്. അലി തങ്ങൾ കുമ്പോൽ, മുക്താർ തങ്ങൾ കുമ്പോൽ, സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ പ്രാർത്ഥന നടത്തും.
മാർച്ച് അഞ്ചിന് സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങൾ മദനി അധ്യക്ഷത വഹിക്കും. പൈക്കം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പി.എം മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറയും. ഇബ്രാഹിം ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
മാർച്ച് രണ്ടിന് നാലു മണിക്ക് മജിലി സുന്നൂറിന് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും . ആറിന് രാവിലെ എഴു മണിക്ക് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.
പത്ര സമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ കൊയർ കൊച്ചി ഇബ്രാഹിം, ജനറൽ കൺവീനർ ജുനൈദ് പൈക്ക, മഖാം കമ്മിറ്റി പ്രസിഡണ്ട് ബി.എ. അബ്ദുൽ റസാഖ്, ജനറൽ സെക്രട്ടറി അബൂബക്കർ ബീട്ടിയടുക്ക, മഖാം കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എച്ച് അബ്ദുല്ല, പൈക്കം മുദരീസ് സുബൈർ ദാരിമി, ഇബ്രാഹിം കുഞ്ഞിപ്പാറ സംബന്ധിച്ചു.




keywords-paika-manavati magham uroos-start saturday

Post a Comment

0 Comments

Top Post Ad

Below Post Ad