Type Here to Get Search Results !

Bottom Ad

ജില്ലാ ക്രിക്കറ്റ് ലീഗ് ബി- ഡിവിഷന്‍ യുണൈറ്റഡ് പരവനടുക്കത്തിന് കിരീടം

കാസര്‍കോട് (www.evisionnews.in): ജില്ലാ ക്രിക്കറ്റ് ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ യുണൈറ്റഡ് പരവനടുക്കം ചാലഞ്ചേര്‍സ് പരവനടുക്കത്തിനെ 51 റണ്‍സിന് പരാജയപ്പെടുത്തി ബി- ഡിവിഷന്‍ ചാമ്പ്യന്‍ പട്ടം കയ്യിലൊതുക്കി. ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് 36 ഓവറില്‍ 9വിക്കറ്റു നഷ്ടത്തില്‍ 198 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചാലഞ്ചേര്‍സ് 30.1 ഓവറില്‍ 147 റണ്‍സെടുക്കുമ്പോള്‍ എല്ലാവിക്കറ്റുകളും നഷ്ടപ്പെട്ടു.

യുണൈറ്റഡിന് വേണ്ടി ഷബീറലി 61 റണ്‍സും മുബീന്‍ 51 റണ്‍സും ശിഹാബ് 30 റണ്‍സുമെടുത്തു. ബാറ്റിങ്ങില്‍ മികവ് കാട്ടിയപ്പോള്‍ ചാലഞ്ചേര്‍സ്‌ന്റെ ആഷിഫ് അഞ്ചു വിക്കറ്റും ഫൈസല്‍ നാലു വിക്കറ്റും നേടി ബൗളിങ്ങില്‍ മികവു കാട്ടിയപ്പോള്‍ ചാലഞ്ചേര്‍സ്‌ന് വേണ്ടി ഇര്‍ഫാനും ഹഷീറും 26 റണ്‍സ് വീതവും ഷംലാന്‍ 23 റണ്‍സും താജുദ്ദീന്‍ 21 റണ്‍സും നേടി ബാറ്റിങ്ങില്‍ മികവ് കാട്ടിയെങ്കിലും യുണൈറ്റഡിന്റെ ഫിറോസും ഷിഹാബും മൂന്ന് വിക്കറ്റു വീതവും നഹീമും ഷബീറലിയും രണ്ട് വിക്കറ്റ് വീതം നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

ഫൈനല്‍ മത്സരത്തിലെ ഓള്‍റൗണ്ടര്‍ മികവു കാട്ടിയ യുണൈറ്റഡിന്റെ ഷബീറലി മാന്‍ ഓഫ് ദി ഫൈനലായും ടൂര്‍ണമെന്റിലെ മികച്ച ബൗളറായി ചാലഞ്ചേഴ്‌സ്‌ന്റെ ആസിഫിനെയും കിങ്ങ്സ്റ്റാര്‍ ചേരൂരിന്റെ അബ്ദുല്ല എ.കെ.സി ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച കിംഗ്സ്റ്റാര്‍ ചേരൂരിന്റെ അബ്ദുല്ല എ.കെ.സി മാന്‍ ഓഫ് ദി സീരീസായും തെരഞ്ഞെടുക്കപ്പെട്ടു. റെഡ് ഫ്‌ളവര്‍സ് ഗ്രൂപ്പ് ദുബൈ സ്‌പോണ്‍സര്‍ ചെയ്ത പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ക്രിക്കറ്റ് ബാറ്റും കിംഗ് സ്റ്റാറിന്റെ എ.കെ.സി അബ്ദുല്ല സ്വന്തമാക്കി.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചാമ്പ്യന്‍ഷിപ്പിലെ ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഹാരിസ് ചൂരി, ഷുക്കൂര്‍ ചെര്‍ക്കളം, എന്‍.എം സലീം, കബീര്‍ കമ്പാര്‍, ലത്തീഫ് പെര്‍വാഡ്, സലാം ചെര്‍ക്കള, അസീസ് പെരുമ്പള, ഫൈസല്‍ ചേരൂര്‍, ഖലീല്‍ പരവനടുക്കം, സാദിഖ് കുട്ടി, ഹമീദ് പടുവടുക്കം, അബ്ദുല്ല പൊവ്വല്‍, ബാലന്‍ ചെന്നിക്കര, സന്തോഷ്, സലീം അബ്ദുല്ല, സുഹൈര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad