കര്‍ണാടക (www.evisionnews.in): കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ ഉന്നയിക്കേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള സ്വകാര്യ സംഭാഷണത്തിനിടെ സ്വന്തം അഴിമതിക്കഥകള്‍ വിളിച്ചുപറഞ്ഞ് ബി.ജെ.പി നേതാക്കളായ ബി.എസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എന്‍ അനന്ത്കുമാറും. ഒരു പാര്‍ട്ടി പരിപാടിയിലെ സ്വകാര്യ സംഭാഷണമാണ് നേതാക്കളെ വെട്ടിലാക്കിയിരിക്കുന്നത്.
ബി.എസ് യെദിയൂരപ്പക്കെതിരായ അഴിമതി ആരോപണം എങ്ങനെ രാഷ്ട്രീയപരമായി ഉപയോഗിക്കാമെന്നായിരുന്നു ഇരുവരും വേദിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ മുന്നിലുള്ള ടേബിള്‍ മൈക്ക് ഓണാണെന്ന കാര്യം ഇരുവരും അറിഞ്ഞില്ല. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് യെദിയൂരപ്പ പറയുന്നതും അനന്ത്കുമാര്‍ അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വരുന്ന തെരഞ്ഞെടുപ്പ് വരെ ഇത് നമുക്ക് ആയുധമാക്കാമെന്നും സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കാമെന്നും യെദിയൂരപ്പ പറയുന്നു.
അല്ലെങ്കില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ എന്നുകൂടി യെദിയൂരപ്പ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോണ്‍ഗ്രസ് തന്നെയാണു സംഭാഷണം സിഡിയിലാക്കി മാധ്യമങ്ങള്‍ക്കു നല്‍കിയത്. ബിജെപിയിലെ തന്നെ മറ്റൊരു നേതാവിന്റെ സഹായത്തോടെയാണു സിഡി ചോര്‍ന്നു കിട്ടിയതെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.
Post a Comment
0 Comments