കാസര്‍കോട്.(www.evisionnews.in)അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ അമിതവേഗതയിലും അശ്രദ്ധയിലും വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ക്കശമാക്കി. ഇതുവരെ നടത്തിയ പരിശോധനയില്‍ അമിത വേഗതയ്ക്ക് 20 ഡ്രൈവര്‍മാരുടെ പേരില്‍ നിയമ നടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെയും ഫിറ്റ്‌നസ്സ് ഇല്ലാതെയും വാഹനമോടിച്ച 15 വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച മൂന്ന് പേര്‍ക്കെതിരെയും നടപടിയെടുത്തു.
പെഡസ്ട്രിയന്‍ ക്രോസ്സിംഗുകള്‍ക്ക് സ്‌കൂള്‍ തലത്തില്‍ ട്രെയിനിംഗ് നല്‍കുന്നതിന്റെ ഭാഗമായി ഉദുമ എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്ക് കെര്‍ബ്ഡ്രില്‍ നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളില്‍ പരിശീലനം നടത്തും.
അമിത വേഗതയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുളള ഡ്രൈവിംഗുകളും നിരീക്ഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം വി ഐ എ കെ രാജീവന്‍ നടത്തിയ പരിശോധനയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി എസ് രാമനാഥ്, സജി ജോസ് എന്നിവരും പങ്കെടുത്തു.
ഓണക്കാലത്ത് ആഘോഷങ്ങള്‍ക്കിടയിലും റോഡുകള്‍ അപകടരഹിതമാക്കുന്നതിന് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും അമിതവേഗത നിയന്ത്രിക്കാനായി കുറ്റം കണ്ടെത്തുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ആര്‍ ടി ഒ അറിയിച്ചു.

Post a Comment
0 Comments