കാഞ്ഞങ്ങാട്: (www.evisionnews.in) റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷണം പോയി.
കാഞ്ഞങ്ങാട് നെഹ്റുകോളേജിലെ മെക്കാനിക്കും അതിയാമ്പൂരിലെ വേണുഗോപാലന്റെ മകനുമായ പി.കെ.ബാലഗോപാലന്റെ (27) കെ.എല്‍. സി 1687 നമ്പര്‍ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്.
മെയ് 28ന് കോളേജ് ആവശ്യത്തിന് കോഴിക്കോട് പോവുമ്പോള്‍ മോട്ടോര്‍ സൈക്കിള്‍ റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിടുകയായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു.
keyword-Railway-station-kanhangad-bike-thefted
Post a Comment
0 Comments