അഹമദാബാദ് (www.evisionnews.in): 2002 ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് കോടതി. പ്രത്യേത എസ്.ഐ.ടി കോടതി പി.ബി ദേശായിയാണ് വിധി പറഞ്ഞത്. 36 പേരെ കോടതി വെറുവിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും.
കേസില്‍ ആകെ 66 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ 14 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേലിനെ കോടതി കുറ്റവിമുക്തനാക്കി. ബിബിന്‍ പട്ടേലിന് പുറമെ വി.എച്ച്.പി പ്രവര്‍ത്തകരായ അതുല്‍ വൈദ്യ, പോലീസ് ഉദ്യോഗസ്ഥനായ കെജി എര്‍ദ എന്നിവരെയും വെറുതെ വിട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗയില്‍ നടന്നത്. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേര്‍ കൊല്ലപ്പെടുകയും 31 പേരെ കാണാതാവുകയും ചെയ്തിരുന്നു.
29 ബംഗ്ലാവുകളും 10 അപാര്‍ട്ട്മെന്റുകളുമടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ഭൂരിഭാഗവും മുസ്ലിംകളാണ് താമസിച്ചിരുന്നത്. ഇഹ്സാന്‍ ജാഫരി ഉള്‍പ്പടെയുള്ളവരെ അക്രമികള്‍ വീടിന് പുറത്തിറക്കി തീവെച്ച് കൊല്ലുകയായിരുന്നു. ജാഫരിയുടെ ഭാര്യ സാകിയ ജാഫരിയാണ് കഴിഞ്ഞ 14 വര്‍ഷമായി കേസില്‍ നിയമപോരാട്ടം നടത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ സെപ്റ്റംബര്‍ 15ന് വിചാരണ അവസാനിച്ചിരുന്നു. മെയ് 31നകം വിധി പറയണമെന്ന് എസ്.ഐ.ടി കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
Keywords: Ahamedabad-news-gulburg-court-
Post a Comment
0 Comments