തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ പോലീസ് മേധാവിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് ഡി.ജി.പി ടി.പി സെന്‍കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പോലീസ് സേനയുടെ കാര്യക്ഷമതയില്‍ അതൃപ്തി സൃഷ്ടിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍ 2011ലെ പോലീസ് ആക്ടിലെ സെക്ഷന്‍ 97 (രണ്ട്) (ഇ) വകുപ്പുപ്രകാരം സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റുന്നെന്നാണ് ഉത്തരവ്.
ഈ വകുപ്പുപ്രകാരം ഉന്നത പോലീസുദ്യോഗസ്ഥന്റെ അധികാര പരിധിയില്‍ പോലീസിന്റെ കാര്യക്ഷമത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായാല്‍ അദ്ദേഹത്തെ മാറ്റാമെന്ന് പറയുന്നുണ്ട്. ഈ നിയമമാണ് സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രയോഗിച്ചത്. ചീഫ് സെക്രട്ടറി ബുധനാഴ്ച ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മാറ്റുമ്പോള്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്നത്.
തന്റെ സ്ഥലംമാറ്റക്കാര്യത്തില്‍ ചട്ടലംഘനം നടന്നുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Post a Comment
0 Comments