ബേക്കല്‍ (www.evisionnews.in): വിവാഹപാര്‍ട്ടി സഞ്ചരിച്ച ടവേര മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കുണിയ ടൗണിലാണ് അപകടമുണ്ടായത്.
മഡിയനിലെ ശശി (36), രാവണേശ്വരത്തെ രാജന്‍ (34), നിശാന്ത് (34), സജീവന്‍ (30) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവണേശ്വരത്തെ വിവാഹവീട്ടില്‍ നിന്നും ബോവിക്കാനത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ടവേര കാറാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെനിന്നും ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ 50 മീറ്ററോളം ദൂരത്തേക്ക് തലകീഴായി മറിഞ്ഞു. ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബേക്കല്‍ എസ്.ഐ ആദം ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.


Post a Comment
0 Comments