Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ചു


കാസര്‍കോട്.(www.evisionnews.in)വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ. കോളേജിലെ ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പരിശോധിച്ചു. മഞ്ചേശ്വരം, കാസര്‍കോട് ഉദുമ മണ്ഡലങ്ങളിലെ വോട്ട് ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളും കളക്ടര്‍ സന്ദര്‍ശിച്ചു. കേന്ദ്ര സായുധ സേനയുടെ ശക്തമായ സുരക്ഷയിലാണ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുളളത്. കാസര്‍കോട് വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജിയും കളക്ടറോടൊപ്പമുണ്ടായിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. 

Post a Comment

0 Comments

Top Post Ad

Below Post Ad