തിരുവനന്തപുരം: (www.evisionnews.in)ഒടുവില്‍ അനിശ്ചിതത്വത്തിന് വിരാമം . വടക്കാഞ്ചേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരക്ക് ജയം. 43 വോട്ടുകള്‍ക്കാണ് അനില്‍ വിജയം സ്വന്തമാക്കിയത്. സംസ്ഥാനത്തെ ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അനില്‍ അക്കരയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഒരു ബൂത്തിലെ വോട്ടിങ് മെഷീന്‍ കേടായതോടെ ഉച്ചയോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. ഈ സമയം അനില്‍ അക്കര മൂന്ന് വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച് എണ്ണിത്തീര്‍ത്തപ്പോള്‍ അനില്‍ 43 വോട്ടുകള്‍ക്കു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനില്‍ അക്കരക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകള്‍ സ്വന്തമാക്കി.

Post a Comment
0 Comments