Type Here to Get Search Results !

Bottom Ad

അവധി ദിനത്തെ ആനന്ദമാക്കി യു .എ .ഇ യിലെ ചെമ്നാട്ടാര്‍ യാത്ര


ദുബൈ: (www.evisionnews.in) യൂത്ത് ചെമ്നഡിയന്‍സ് യു.എ .ഇ ഏകദിന സഹവാസ യാത്ര സംഘടിപ്പിച്ചു. യു എ യിലുള്ള ചെമ്നാട് ജമാഅത്ത് പരിധിയിലെ യുവാക്കളുടെ കൂട്ടായ്മയാണ് ജൂണ്‍ 13 നു വെള്ളിയാഴ്ച രാവിലെ ദുബൈ യില്‍ നിന്നും ഫുജൈറ ഖുര്‍ഫുഖന്‍ തീരത്തേക്ക് യാത്ര നടത്തിയത്. യാത്ര സത്താര്‍ ചെമ്നാട് ഫ്ളാഗ് ഓഫ് ചെയ്തു .

നജീബ് ചെമ്നാട് കെ.ടി ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നല്‍പ്പതോളം ആളുകള്‍ യാത്രയില്‍ പങ്കെടുത്തു. ചെമ്നാടിന്റെ പാരമ്പര്യവും സംസ്‌കാരവും സൂചിപ്പിക്കുന്ന ബേന്‍സാല, സംഘം, കുത്ര്, മഞ്ഞള തുടങ്ങിയ നാലു പേരുകളിലുള്ള ഗ്രൂപ്പുകളായി തിരിഞ്ഞാണ് യാത്ര നടത്തിയത്. നിരവധി ക്ലാസുകള്‍, വിനോദ വിജ്ഞാന മത്സര പരിപാടികള്‍, ചര്‍ച്ചകള്‍ എന്നിവ നടന്നു .
keywords: vacation-camp-uae-chemnad-residents
Tags

Post a Comment

0 Comments

Top Post Ad

Below Post Ad