Type Here to Get Search Results !

Bottom Ad

പുത്തിഗെയിലും എണ്‍മകജെയിലും സിപിഎം ലീഗിനു വോട്ട് മറിച്ചു: കെ സുരേന്ദ്രന്‍



കാസര്‍കോട്; (www.evisionnews.in) തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 89 വോട്ടിന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. റീ കൗണ്ടിംഗ് നടത്തിയിട്ടും പരാജയമായിരുന്നു ഫലം. പരാജയത്തിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. ഒപ്പം നേമത്ത് വിജയിച്ച ഒ രാജഗോപാലിനെ അഭിനന്ദിക്കുകയും ചെയ്തു.

പരാജയം സാങ്കേതികം മാത്രമാണെന്ന് അദ്ദേഹം കുറിച്ചു. ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച് നിന്നു തീരുമാനമെടുത്തിട്ടും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞ നേമത്തെ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്;

89 വോട്ടിന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടെങ്കിലും സര്‍വ്വാദരണിയ ഓ .രാജഗോപാല്‍ ജി പ്രസ്ഥാനത്തിന്റെ അഭിമാനമായി . ബി.ജെ.പിയെ അകൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും അച്ച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച് നിന്നു തീരുമാനമെടുത്തിട്ടും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞ നേമത്തെ സഹപ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 
ഇവിടെ പുത്തിഗെയിലും എണ്‍മകജെയിലും CPM പ്രവര്‍ത്തകര്‍ ലീഗിനു വോട്ട് മറിച്ചു മംഗല്‍പാടിയിലെയും മഞ്ചേശ്വരത്തെയും മുസ്ലിം ലീഗ് മാത്രമുള്ള ബൂത്തുകളില്‍ ആയിരക്കണക്കിന് കള്ളവോട്ടുകള്‍ ചെയ്തു.
പരാജയം സാങ്കേതികം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത് . കള്ളവോട്ടിനെ നിയമപരമായ നടപടികളിലൂടെ ചോദ്യം ചെയ്യാന്‍ ശ്രമിക്കാം .
പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ നിരാശരാവേണ്ട ഒരു കാര്യവുമില്ല ശക്തമായ പോരാട്ടം നടത്താന്‍ നമ്മള്‍ക്ക് സാധിച്ചിട്ടുണ്ട് , നൂറ് കണക്കിന് സ്വയം സേവകരുടെ ജീവന്‍ നഷ്്ടപെട്ടിട്ടും നാം പതറാതെ മുന്നോട്ട് പോയിട്ടുണ്ട് അഴിമതിക്കും അനിതീക്കുമെതിരായ പോരാട്ടത്തിന് നിയമസഭയ്ക്കു പുറത്ത് എന്നും നിങ്ങളിലൊരാളായി ഞാനുണ്ടാവും , എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

Keyword-surendran-facebook-post-against-election-lost

Post a Comment

0 Comments

Top Post Ad

Below Post Ad